നമ്മുടെ ദേവീക്ഷേത്രത്തിലെ ഭക്തിനിർഭരവും പ്രാധാന്യമേറിയതുമായ ഒരു വഴിപാടാണ് തൂക്കം.പത്താം തിരുവുത്സവ ദിവസം രാവിലെ 10:30 മണിമുതലാണ് വഴിപാട് നടക്കുന്നത്.തൂക്കം വ്രതക്കാരെ ക്ഷേത്രം നേരിട്ട് നിയോഗിക്കുന്നതാണ്.
കുത്തിയോട്ടം വ്രതക്കാർ മൂന്നാം ഉത്സവദിവസം 6 മണിക്കുമുമ്പായും തൂക്കം വ്രതക്കാർ നാലാം ഉത്സവദിവസം വൈകുനേരം 6 മണിക്കുമുമ്പായും ക്ഷേത്രത്തിൽ എത്തിച്ചേരേണ്ടതും അന്നു മുതൽ വഴിപാട് കഴയുന്നതുവരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ഛ് ക്ഷേത്രത്തിൽ താമസിച്ഛ് ക്ഷേത്ര നിബന്ധനകൾക്കനുസരിച് വ്രതം അനുഷ്ഠിക്കേണ്ടതുമാണ്.
വണ്ടിഓട്ടം ,തൂക്കം മുതലായ ദിവ്യമായ ചടങ്ങുകൾ നടക്കുമ്പോൾ തൂക്ക വില്ല പോകുന്ന വഴിയിൽ നിന്നും മാറിനിന്ന് വീക്ഷിക്കേണ്ടതും ഭാരവാഹികളുടെ നിർദേശങ്ങൾ അനുസരിക്കേണ്ടതുമാണ്.നിർദേശങ്ങൾ പാലിക്കാതെ ഏതെങ്കിലും രീതിയിൽ അപകടങ്ങൾ ഉണ്ടായാൽ ക്ഷേത്ര ട്രസ്റ്റ് ഉത്തരവാദിയല്ല.